---
title: "കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെനൽകി "
english_title: "Koyilandy Auto Drivers Return Lost Gold Ornament To Owner"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374313/koyilandy-auto-drivers-return-lost-gold-ornament"
published_at: "2026-07-24T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630b9f06653_koyilandy-auto-drivers-return-lost-gold-ornament.jpg"
keywords: ["Latest News", "Koyilandy", "Auto Driver", "Honesty", "Gold"]
---

# കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെനൽകി 

> **Lead Summary:** **കൊയിലാണ്ടി: [**സത്യസന്ധതയുടെ മാതൃകയായി കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർ. കൊയിലാണ്ടി ടൗണിൽ വെച്ച് കളഞ്ഞുകിട്ടിയ ഒരുപവന്റെ സ്വർണ്ണാഭരണം ഉടമസ്ഥന് തന്നെ ഭദ്രമായി തിരികെ ഏൽപ്പിച്ചാണ് ഇവർ മാതൃകയായത്.

## Article Content

**കൊയിലാണ്ടി: [**സത്യസന്ധതയുടെ മാതൃകയായി കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർ. കൊയിലാണ്ടി ടൗണിൽ വെച്ച് കളഞ്ഞുകിട്ടിയ ഒരുപവന്റെ സ്വർണ്ണാഭരണം ഉടമസ്ഥന് തന്നെ ഭദ്രമായി തിരികെ ഏൽപ്പിച്ചാണ് ഇവർ മാതൃകയായത്.

ഇന്നലെ രാവിലെ കൊയിലാണ്ടി ടൗണിലെ പെട്രോൾ പമ്പിന് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് കീഴരിയൂർ നടുക്കണ്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർ കുഞ്ഞഹമ്മദിന് ഈ സ്വർണ്ണാഭരണം ലഭിച്ചത്. ഓട്ടം പോയി തിരികെ വരുമ്പോഴാണ് ആഭരണം അദ്ദേഹത്തിന് കിട്ടിയത്. ഉടൻതന്നെ വിവരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഓട്ടോറിക്ഷാ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് സന്ദേശം പങ്കുവെക്കുകയും ചെയ്തു.

കാപ്പാട് സ്വദേശിയായ അബ്ദുൾ റസാഖിന്റേതായിരുന്നു നഷ്ടപ്പെട്ട സ്വർണ്ണ പാദസരം. വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അബ്ദുൾ റസാഖ് ഓട്ടോ ഡ്രൈവർമാരെ ബന്ധപ്പെടുകയും പാദസരം തന്റെതാണെന്ന് കൃത്യമായി തെളിയിക്കുകയും ചെയ്തു.

തുടർന്ന് പോലീസ് സ്റ്റേഷൻ മുഖേന സ്വർണ്ണം ഉടമസ്ഥന് കൈമാറി. ഡ്രൈവർമാരുടെ ഈ സത്പ്രവൃത്തിക്ക് വലിയ അഭിനന്ദനമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374313/koyilandy-auto-drivers-return-lost-gold-ornament)