#Latest News #Koyilandy #Nadery #Amoebic Encephalitis #Kozhikode #Health Department
കൊയിലാണ്ടി: (koyilandy.truevisionnews.com) കൊയിലാണ്ടി നഗരസഭയിലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നടേരി സ്വദേശിയായ 49കാരനാണ് രോഗബാധയേറ്റത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളിൽ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ പ്രാഥമിക അന്വേഷണത്തിൽ വിവരമില്ല. എങ്കിലും മുൻകരുതലിന്റെ ഭാഗമായി ഇവിടുത്തെ കിണറ്റിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധ ഉണ്ടായ പ്രദേശത്തെ പരിസരങ്ങളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ജനങ്ങൾക്കായി ബോധവത്കരണം ഊർജിതമാക്കുകയും ചെയ്തു.
Content Highlight: Amoebic Encephalitis Confirmed In Koyilandy 49 Year Old Under Treatment
#Latest News #Koyilandy #Nadery #Amoebic Encephalitis #Kozhikode #Health Department



































