---
title: "കൊയിലാണ്ടി ഹാർബറിൽ വള്ളങ്ങൾക്ക് പിഴയീടാക്കാനുള്ള നീക്കം; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം"
english_title: "Fishermen Protest Against Fine At Koyilandy Harbour"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373921/fishermen-protest-fine-koyilandy-harbour"
published_at: "2026-07-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60803250b6d_fishermen-protest-fine-koyilandy-harbour.jpg"
keywords: ["Latest Newsw", "Koyilandy Harbour", "Fishermen Protest", "Fisheries Department"]
---

# കൊയിലാണ്ടി ഹാർബറിൽ വള്ളങ്ങൾക്ക് പിഴയീടാക്കാനുള്ള നീക്കം; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി ഹാർബറിൽ വള്ളങ്ങൾക്കെതിരെ പിഴയീടാക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ചെറിയ മത്സ്യങ്ങളെ പിടിക്കുന്നുവെന്നാരോപിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം പോലീസെത്തി വലിയ തുക പിഴയീടാക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി ഹാർബറിൽ വള്ളങ്ങൾക്കെതിരെ പിഴയീടാക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ചെറിയ മത്സ്യങ്ങളെ പിടിക്കുന്നുവെന്നാരോപിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം പോലീസെത്തി വലിയ തുക പിഴയീടാക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

പുതിയാപ്പ മുതൽ പൊന്നാനി വരെയുള്ള തീരപ്രദേശങ്ങളിൽ സമാന രീതിയിൽ മത്സ്യബന്ധനം നടക്കുമ്പോൾ കൊയിലാണ്ടിയിൽ മാത്രം ഏകപക്ഷീയമായി നടപടിയെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികളും ഹാർബർ ആക്ഷൻ കമ്മിറ്റിയും വ്യക്തമാക്കി. കൊയിലാണ്ടി ഹാർബർ സർക്കാരുമായും ഫിഷറീസ് വകുപ്പുമായി സഹകരിച്ചു പോകുന്ന ഇടമാണെങ്കിലും, നിയമങ്ങൾ ഇവിടെ മാത്രം നടപ്പിലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തുടർന്ന് ഹാർബർ ഏകോപന സമിതിക്കു വേണ്ടി കെ.കെ. വൈശാഖ്, വഞ്ചി കമ്മിറ്റിക്കു വേണ്ടി കെ.കെ. സുരേഷ്, മഹേഷ് എന്നിവർ പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് വിഷയം രമ്യമായി പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373921/fishermen-protest-fine-koyilandy-harbour)