---
title: "കൊയിലാണ്ടിയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു"
english_title: "Anganwadi Workers Protest In Koyilandy Demanding Dues And Gratuity"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373918/anganwadi-workers-protest-koyilandy-dues-gratuity"
published_at: "2026-07-22T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607f2362c11_anganwadi-workers-protest-koyilandy-dues-gratuity.jpg"
keywords: ["Latest News", "Koyilandy", "Anganwadi Workers", "Protest", "Honorarium", "Gratuity"]
---

# കൊയിലാണ്ടിയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**ഹോണറേറിയ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: [**ഹോണറേറിയ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു.

പോഷൺ ട്രാക്കർ സംവിധാനത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുക, ജീവനക്കാരുടെ സേവന-സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉയർന്നു. നിരവധി വർക്കർമാരും ഹെൽപ്പർമാരും പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നു.

എ.ഡബ്ല്യു.എച്ച്.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രേമ വി.പി, പ്രസീത പി.കെ. എന്നിവർ യോഗത്തിൽ സംസാരിച്ചു. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373918/anganwadi-workers-protest-koyilandy-dues-gratuity)