---
title: "ജന്തർമന്ദറിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയേകി കൊയിലാണ്ടിയിലെ യുവതീയുവാക്കൾ; ഭക്ഷണവുമായി നേരിട്ടെത്തി "
english_title: "Koyilandy Youth Support Jantar Mantar Student Protest Delhi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373869/koyilandy-youth-support-jantar-mantar-student-protest-delhi"
published_at: "2026-07-22T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6052539677f_koyilandy-youth-support-jantar-mantar-student-protest-delhi.jpg"
keywords: ["Latest News", "Jantar Mantar", "Student Protest", "Koyilandy", "Dharmendra Pradhan"]
---

# ജന്തർമന്ദറിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയേകി കൊയിലാണ്ടിയിലെ യുവതീയുവാക്കൾ; ഭക്ഷണവുമായി നേരിട്ടെത്തി 

> **Lead Summary:** **കൊയിലാണ്ടി: [ **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹി ജന്തർമന്ദറിൽ തുടരുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി കൊയിലാണ്ടിയിൽ നിന്നുള്ള യുവതീയുവാക്കൾ സമരപ്പന്തലിൽ നേരിട്ടെത്തി. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണപ്പൊതികളുമായി ഒട്ടനവധി പേരാണ് ഡെൽഹിയിലേക്ക് എത്തിയത്.

## Article Content

**കൊയിലാണ്ടി: [ **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹി ജന്തർമന്ദറിൽ തുടരുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി കൊയിലാണ്ടിയിൽ നിന്നുള്ള യുവതീയുവാക്കൾ സമരപ്പന്തലിൽ നേരിട്ടെത്തി. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണപ്പൊതികളുമായി ഒട്ടനവധി പേരാണ് ഡെൽഹിയിലേക്ക് എത്തിയത്.

കൊയിലാണ്ടി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യുവതീയുവാക്കളാണ് സമരവേദിയിലേക്ക് നേരിട്ടെത്തി പിന്തുണയറിയിച്ചത്. ജന്തർമന്ദറിലെ ഈ സമരം രാജ്യത്ത് അത്യന്തം അനിവാര്യമാണെന്ന് കൊയിലാണ്ടിയിൽ നിന്നെത്തിയ യുവാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡെൽഹിയിലെ കടുത്ത ചൂടിലും പ്രതികൂല കാലാവസ്ഥയിലും വലയുന്ന സമരക്കാർക്ക് ആശ്വാസമായി ഡെലിവറി ജീവനക്കാരുടെയും പ്രവർത്തകരുടെയും കരുതൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ തരംഗമായിക്കഴിഞ്ഞു.

ഇതിനിടയിൽ, സമരപ്പന്തലിലേക്ക് അജ്ഞാതരുടെ വകയായി സ്വിഗ്ഗി-സൊമാറ്റോ വഴിയും നൂറുകണക്കിന് ഓൺലൈൻ ഭക്ഷണപ്പൊതികൾ എത്തിച്ചു. രാത്രിയെന്നോ മഴയെന്നോ നോക്കാതെ സമരവേദിയിലെത്തുന്ന വിദ്യാർത്ഥികളുടെ വിശപ്പകറ്റാൻ മുൻകൂട്ടി പണമടച്ച് നടത്തിയ ഈ കരുതലും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്.

എന്നാൽ, സമരകേന്ദ്രത്തിൽ നിലവിൽ ആവശ്യത്തിന് ഭക്ഷണമൊരുക്കിയിട്ടുണ്ടെന്നും ഇനിയും ഭക്ഷണമെത്തിച്ചാൽ അത് പാഴായിപ്പോകാൻ സാധ്യതയുണ്ടെന്നും സംഘാടകരായ സിജെപി വ്യക്തമാക്കി. കരുതലോടുകൂടി ഭക്ഷണം അയച്ചുനൽകിയവരുടെ സ്നേഹത്തിന് നന്ദി അറിയിച്ച സംഘടന, ഇനി ഓർഡറുകൾ അയക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373869/koyilandy-youth-support-jantar-mantar-student-protest-delhi)