---
title: "നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം; പയ്യോളിയിൽ ഡിവൈഎഫ്ഐ ഏകദിന നിരാഹാരം"
english_title: "DYFI SFI Protest In Payyoli In Support Of NEET Exam Irregularities Protest"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373770/dyfi-sfi-hunger-strike-payyoli-neet-protest-support"
published_at: "2026-07-21T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4f2b80081_dyfi-sfi-hunger-strike-payyoli-neet-protest-support.jpg"
keywords: ["Latest News", "NEET", "DYFI", "SFI", "Payyoli", "Student Protest"]
---

# നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം; പയ്യോളിയിൽ ഡിവൈഎഫ്ഐ ഏകദിന നിരാഹാരം

> **Lead Summary:** **പയ്യോളി:[ ** രാജ്യത്തെ തളർത്തിയ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് പിന്തുണയുമായി പയ്യോളിയിൽ ഐക്യദാർഢ്യ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സമരം.

## Article Content

**പയ്യോളി:[ ** രാജ്യത്തെ തളർത്തിയ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് പിന്തുണയുമായി പയ്യോളിയിൽ ഐക്യദാർഢ്യ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സമരം.

പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. അരുൺ ഉദ്ഘാടനം ചെയ്തു. പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തമേറ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നയിക്കുന്ന സോനം വാങ്‌ചുക്കിനും വിദ്യാർത്ഥി സമൂഹത്തിനും പിന്തുണ പ്രഖ്യാപിച്ചാണ് ഈ നിരാഹാര പ്രക്ഷോഭം.

എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അഭയ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.ടി. അജയ് ഘോഷ് സ്വാഗതം ആശംസിച്ചു. നേതാക്കളായ സരോദ് ചങ്ങാടത്ത്, എം.പി. ഷിബു, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ, ടി. ചന്തു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373770/dyfi-sfi-hunger-strike-payyoli-neet-protest-support)