---
title: "കുട്ടികളുടെ പഠനം മുടങ്ങില്ല; പുളിയഞ്ചേരി സൗത്ത് എൽ.പി സ്‌കൂളിനായി ബദൽ കെട്ടിടങ്ങൾ ശുചീകരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്"
english_title: "Gold Bangle Lost in Bus from Elathur to Koyilandy Owner Seeks Help"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373501/elathur-gold-bangle-lost-bus-koyilandy"
published_at: "2026-07-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ddae48061b_elathur-gold-bangle-lost-bus-koyilandy.jpg"
keywords: ["Latest News", "Elathur", "Koyilandy", "Lost Gold"]
---

# കുട്ടികളുടെ പഠനം മുടങ്ങില്ല; പുളിയഞ്ചേരി സൗത്ത് എൽ.പി സ്‌കൂളിനായി ബദൽ കെട്ടിടങ്ങൾ ശുചീകരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്

> **Lead Summary:** **കൊയിലാണ്ടി:[ **ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയ പുളിയഞ്ചേരി സൗത്ത് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പഠനം തടസ്സമില്ലാതെ തുടരാൻ ബദൽ സംവിധാനമൊരുക്കി മാതൃകയായി ഡി.വൈ.എഫ്.ഐ ആനക്കുളം മേഖല യൂത്ത് ബ്രിഗേഡ്. പഠനാവശ്യത്തിനായി കണ്ടെത്തിയ മൂന്ന് വീടുകളും പരിസരവും യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

## Article Content

**കൊയിലാണ്ടി:[ **ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയ പുളിയഞ്ചേരി സൗത്ത് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പഠനം തടസ്സമില്ലാതെ തുടരാൻ ബദൽ സംവിധാനമൊരുക്കി മാതൃകയായി ഡി.വൈ.എഫ്.ഐ ആനക്കുളം മേഖല യൂത്ത് ബ്രിഗേഡ്. പഠനാവശ്യത്തിനായി കണ്ടെത്തിയ മൂന്ന് വീടുകളും പരിസരവും യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ഓടിട്ട കെട്ടിടത്തിന്റെ പട്ടികകൾ ദ്രവിച്ചും ആസ്ബറ്റോസ് ഷീറ്റിട്ട ഭാഗത്തെ കമ്പികൾ തുരുമ്പിച്ചും അപകടാവസ്ഥയിലായതിനെ തുടർന്നാണ് എ.ഇ.ഒ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. സ്കൂൾ അധികൃതർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും മാനേജ്‌മെന്റ് നടപടിയെടുക്കാതിരുന്നതോടെ 150-ഓളം വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാവുകയായിരുന്നു.

തുടർന്ന് വാർഡ് കൗൺസിലർ രമ്യയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലിലാണ് സമീപത്തുള്ള, നിലവിൽ ആളുകൾ താമസമില്ലാത്ത മൂന്ന് വീടുകൾ പഠനകേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഈ വീടുകളുടെ അകവും പുറവും വാട്ടർ ടാങ്കുകളും വഴികളും 15-ഓളം വരുന്ന യൂത്ത് ബ്രിഗേഡ് അംഗങ്ങൾ ചേർന്നാണ് ശുചീകരിച്ചത്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. ബിജേഷ്, മേഖല സെക്രട്ടറി അഭിനന്ദ്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് ജിജു, വാർഡ് കൗൺസിലർ രമ്യ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373501/elathur-gold-bangle-lost-bus-koyilandy)