---
title: "കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ"
english_title: "Pisharikavu Temple Pilgrim Tourism Circuit MLA K Praveen Kumar"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373164/pisharikavu-temple-pilgrim-tourism-circuit-praveen-kumar"
published_at: "2026-07-18T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b2bd27df07_pisharikavu-temple-pilgrim-tourism-circuit-praveen-kumar.jpg"
keywords: ["Latest News", "Pisharikavu Temple", "Koyilandy", "Praveen Kumar MLA", "Pilgrim Tourism"]
---

# കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

> **Lead Summary:** **കൊയിലാണ്ടി: [ **കർക്കിടക മാസാചരണത്തോടനുബന്ധിച്ച് പ്രസിദ്ധമായ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കെ. പ്രവീൺ കുമാർ എംഎൽഎയ്ക്ക് ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രാഹുലൻ, ട്രസ്റ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് എംഎൽഎയ്ക്ക് ഉപഹാരം സമർപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [ **കർക്കിടക മാസാചരണത്തോടനുബന്ധിച്ച് പ്രസിദ്ധമായ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കെ. പ്രവീൺ കുമാർ എംഎൽഎയ്ക്ക് ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രാഹുലൻ, ട്രസ്റ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് എംഎൽഎയ്ക്ക് ഉപഹാരം സമർപ്പിച്ചു.

തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വികസന ആവശ്യങ്ങളുടെ രൂപരേഖ അടങ്ങിയ നിവേദനം ട്രസ്റ്റി ബോർഡ് ചെയർമാൻ എംഎൽഎയ്ക്ക് കൈമാറി. മേഖലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിപുലമായൊരു 'പിൽഗ്രിം ടൂറിസം സർക്യൂട്ട്' പദ്ധതി യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.

ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയായ കൊല്ലം കവാടം മുതൽ ക്ഷേത്രം വരെയുള്ള റോഡ്, ഊരുചുറ്റൽ റോഡ്, ചിറ മുതൽ ക്ഷേത്രം വരെയുള്ള റോഡ് എന്നിവ അടിയന്തരമായി റീടാറിങ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള വിനോദസഞ്ചാര വകുപ്പ് 4 കോടി രൂപ അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാവുകയും ചെയ്ത കൊല്ലം ചിറയുടെ സൗന്ദര്യവൽക്കരണ പ്രവൃത്തികൾ, നിർവ്വഹണ ഏജൻസിയായ കെൽ (KEL) മുഖാന്തിരം വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എംഎൽഎ അറിയിച്ചു.

കൂടാതെ, പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾ ആശ്രയിക്കുന്ന പിഷാരികാവ് ദേവസ്വം സ്കൂളിനെ സർക്കാർ ഫണ്ട് ലഭ്യമാക്കി ഒരു മാതൃകാ വിദ്യാലയമാക്കി മാറ്റാൻ ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ ദേവസ്വം മാനേജർ അനിൽകുമാർ പി.സി, ട്രസ്റ്റി അംഗങ്ങളായ കീഴയിൽ ബാലൻ, ബാലകൃഷ്ണൻ അരിക്കുളം, ദേവസ്വം ജീവനക്കാരായ രാകേഷ് കെ.കെ, ജയകുമാരി ജി, രാജേഷ്, അതുൽ ബാബു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373164/pisharikavu-temple-pilgrim-tourism-circuit-praveen-kumar)