---
title: "സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു "
english_title: "S Janaki Memorial Music Tribute Poyilkkavu Kerala"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372945/s-janaki-memorial-music-tribute-poyilkkavu"
published_at: "2026-07-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ed10553f5_s-janaki-memorial-music-tribute-poyilkkavu.jpg"
keywords: ["Latest News", "S Janaki", "Poyilkkavu", "Music Tribute"]
---

# സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു 

> **Lead Summary:** **പൊയിൽക്കാവ്: [**[ ]പ്രിയഗായിക എസ്. ജാനകിയുടെ ഓർമ്മയ്ക്കായി പൊയിൽക്കാവിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് മ്യൂസിക്കൽ ബാൻഡും സംയുക്തമായാണ് ഈ സംഗീതാർച്ചന ഒരുക്കിയത്. പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കലാലോകത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

## Article Content

**പൊയിൽക്കാവ്: [**[ ]പ്രിയഗായിക എസ്. ജാനകിയുടെ ഓർമ്മയ്ക്കായി പൊയിൽക്കാവിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് മ്യൂസിക്കൽ ബാൻഡും സംയുക്തമായാണ് ഈ സംഗീതാർച്ചന ഒരുക്കിയത്. പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കലാലോകത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പു.ക.സ കൊയിലാണ്ടി മേഖലാ കമ്മിറ്റി അംഗം കെ. ഗീതാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രശസ്ത ഗായകൻ സുനിൽ തിരുവങ്ങൂർ, ഗസൽ ഗായിക സുസ്മിത ഗിരീഷ് എന്നിവർ മുഖ്യാതിഥികളായി എത്തി. യൂണിറ്റ് സെക്രട്ടറി പ്രൊഫസർ രാജ്മോഹൻ എസ്. ജാനകിയുടെ ഗാനജീവിതത്തെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി.

പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ. ശശികുമാർ, യൂണിറ്റ് പ്രസിഡന്റ് പി.കെ. രാജീവൻ, ട്രഷറർ കെ. പ്രഭാകരൻ കിട്ടുസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സംഗീതാർച്ചന പരിപാടി ഏവർക്കും ഹൃദ്യമായ അനുഭവമായി. പ്രൊഫസർ രാജ്മോഹൻ, കെ. സുരഭി, റീന രാജൻ, ഭാഗ്യ, ബാലകൃഷ്ണൻ മാസ്റ്റർ, സജേഷ്, സുരേഷ് മാസ്റ്റർ, ലീല, സജീവൻ, ധ്രുപത് തുടങ്ങി ഇരുപതോളം കലാകാരന്മാർ എസ്. ജാനകി പാടിയ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു.

ഗായികയുടെ മനോഹരമായ സ്വരമാധുര്യത്തെ സംഗീതത്തിലൂടെ ആദരിച്ച പരിപാടി, പൊയിൽക്കാവിലെ കലാസ്വാദകർക്ക് മികച്ചൊരു അനുഭവമായി മാറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372945/s-janaki-memorial-music-tribute-poyilkkavu)