---
title: "കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്"
english_title: "Teacher Injured in Dog Attack During Census Duty in Keezharoor"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372797/keezharoor-teacher-dog-attack-census-duty"
published_at: "2026-07-16T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58c8a61257c_keezharoor-teacher-dog-attack-census-duty.jpg"
keywords: ["Latest News", "Keezharoor", "Dog Attack", "Koyilandy"]
---

# കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി:[ **സെൻസസ് വിവരശേഖരണ ജോലിക്കിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കണ്ണോത്ത് യു.പി. സ്കൂൾ അധ്യാപികയും കീഴരിയൂർ വില്ലേജിലെ സെൻസസ് എന്യൂമറേറ്ററുമായ ഹഫീദയ്ക്കാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ കീഴരിയൂർ കണ്ണോത്ത് ഭാഗത്തായിരുന്നു സംഭവം.

## Article Content

**കൊയിലാണ്ടി:[ **സെൻസസ് വിവരശേഖരണ ജോലിക്കിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കണ്ണോത്ത് യു.പി. സ്കൂൾ അധ്യാപികയും കീഴരിയൂർ വില്ലേജിലെ സെൻസസ് എന്യൂമറേറ്ററുമായ ഹഫീദയ്ക്കാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ കീഴരിയൂർ കണ്ണോത്ത് ഭാഗത്തായിരുന്നു സംഭവം.

വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് അധ്യാപികയ്ക്ക് നേരെ ആക്രമണമുണ്ടായത്. എന്യൂമറേഷൻ ജോലിയുടെ ഭാഗമായി ഒരു വീട്ടിലെത്തിയതായിരുന്നു ഇവർ. വീട്ടുടമ വാതിൽ തുറന്ന തക്കത്തിന് വീടിനുള്ളിൽ ഉണ്ടായിരുന്ന നായ പുറത്തേക്ക് ചാടി അധ്യാപികയെ ആക്രമിക്കുകയായിരുന്നു.

നായയുടെ കടിയേറ്റ ഹഫീദയുടെ കാലിൽ സാരമായ മുറിവുകളുണ്ട്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സർക്കാർ ഡ്യൂട്ടിക്കിടെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം അധ്യാപകർക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372797/keezharoor-teacher-dog-attack-census-duty)