---
title: "ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി"
english_title: "Lost Gold Chain Returned to Devotee at Kollam Sree Pisharikavu Temple"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372708/kollam-pisharikavu-temple-lost-gold-chain-returned"
published_at: "2026-07-16T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5882ffe42ad_kollam-pisharikavu-temple-lost-gold-chain-returned.jpg"
keywords: ["Latest News", "Kollam", "Pisharikavu Temple", "Gold Chain"]
---

# ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

> **Lead Summary:** **കൊയിലാണ്ടി: [** കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന് നഷ്ടപ്പെട്ട സ്വർണ്ണമാല തിരികെ ലഭിച്ചു. വടകര സ്വദേശിയായ ശ്രേയസിന്റെ മാലയാണ് ക്ഷേത്രപരിസരത്ത് വെച്ച് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ ക്ഷേത്രദർശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

## Article Content

**കൊയിലാണ്ടി: [** കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന് നഷ്ടപ്പെട്ട സ്വർണ്ണമാല തിരികെ ലഭിച്ചു. വടകര സ്വദേശിയായ ശ്രേയസിന്റെ മാലയാണ് ക്ഷേത്രപരിസരത്ത് വെച്ച് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ ക്ഷേത്രദർശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിലെ കൊല്ലം ചിറയുടെ പരിസരത്തുവെച്ചാണ് മാല നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നതായി ശ്രേയസ് ക്ഷേത്രം ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ, ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പി. രാജൻ ചിറയുടെ പരിസരത്തുനിന്ന് മാല കണ്ടെത്തി. ഉടൻ തന്നെ അദ്ദേഹം മാല ദേവസ്വം ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ദേവസ്വം മാനേജർ അനിൽകുമാർ ചെട്ടിമഠത്തിന്റെ സാന്നിധ്യത്തിൽ രാജൻ മാല ശ്രേയസിന് തിരികെ കൈമാറി. സെക്യൂരിറ്റി ജീവനക്കാരന്റെ സത്യസന്ധതയെ ഭക്തരും മറ്റ് ജീവനക്കാരും അഭിനന്ദിച്ചു. നഷ്ടപ്പെട്ട സ്വർണ്ണാഭരണം കൃത്യസമയത്ത് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് വടകര സ്വദേശിയായ ശ്രേയസ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372708/kollam-pisharikavu-temple-lost-gold-chain-returned)