---
title: "അഞ്ച് പേർക്ക് പുതുജീവൻ നൽകിയ വിഷ്ണുവിന്റെ വിയോഗം; കുടുംബത്തെ സന്ദർശിച്ച് പി.എം. സുരേഷ് ബാബു"
english_title: "Vishnu Organ Donation NCP President PM Suresh Babu Visits Family"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372496/payyoli-vishnu-organ-donation-ncp-president-visit"
published_at: "2026-07-15T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5731d28850e_payyoli-vishnu-organ-donation-ncp-president-visit.jpg"
keywords: ["Latest News", "Payyoli", "Organ Donation", "Vishnu", "NCP Kerala"]
---

# അഞ്ച് പേർക്ക് പുതുജീവൻ നൽകിയ വിഷ്ണുവിന്റെ വിയോഗം; കുടുംബത്തെ സന്ദർശിച്ച് പി.എം. സുരേഷ് ബാബു

> **Lead Summary:** **പയ്യോളി: [**മസ്തിഷ്ക മരണത്തിന് ശേഷം അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി വിടവാങ്ങിയ പയ്യോളി കോട്ടക്കൽ സ്വദേശി കടവത്ത് വിഷ്ണുവിന്റെ വസതി എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു സന്ദർശിച്ചു. വിഷ്ണുവിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസം പകർന്നു.

## Article Content

**പയ്യോളി: [**മസ്തിഷ്ക മരണത്തിന് ശേഷം അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി വിടവാങ്ങിയ പയ്യോളി കോട്ടക്കൽ സ്വദേശി കടവത്ത് വിഷ്ണുവിന്റെ വസതി എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു സന്ദർശിച്ചു. വിഷ്ണുവിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസം പകർന്നു.

കഴിഞ്ഞ ജൂലൈ എട്ടിന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു വിഷ്ണു മസ്തിഷ്ക മരണത്തിന് കീഴടങ്ങിയത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നായിരുന്നു അന്ത്യം. വിഷ്ണുവിന്റെ മരണം കുടുംബത്തെ വലിയ തളർച്ചയിലാക്കിയെങ്കിലും, അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതിയ ജീവിതം നൽകാൻ കാണിച്ച മാതൃകാപരമായ തീരുമാനം നാടിന്റെയാകെ ആദരവ് പിടിച്ചുപറ്റിയിരുന്നു.

സംസ്ഥാന പ്രസിഡന്റിനൊപ്പം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് എം.എ. ഗംഗാധരൻ, എസ്.വി. റഹ്മത്തുള്ള, എ.വി. ബാലകൃഷ്ണൻ, പി.വി. വിജയൻ, പി.വി. സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി.വി. നകുലൻ, ടി.കെ. കുമാരൻ തുടങ്ങിയ നേതാക്കളും അനുശോചന സന്ദർശനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372496/payyoli-vishnu-organ-donation-ncp-president-visit)