---
title: "മൂടാടിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; വിദ്യാർഥിക്ക് പരിക്ക്"
english_title: "Student Injured In Bike Accident At Moodadi On National Highway, Locals Demand Safety Measures"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372124/moodadi-bike-accident-national-highway-student-injured"
published_at: "2026-07-13T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a548d1f4e6b4_fs.jpg"
keywords: ["Latest News", "Moodadi", "National Highway", "Bike Accident"]
---

# മൂടാടിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; വിദ്യാർഥിക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ മൂടാടിയിൽ ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കാസർകോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ മൂടാടിയിൽ ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കാസർകോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂടാടിയിലെ ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. ഡിവൈഡറുകളിൽ റിഫ്‌ലക്ടറുകൾ ഇല്ലാത്തതും, റോഡിലെ അശാസ്ത്രീയമായ വളവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ അടിയന്തരമായി ഇടപെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372124/moodadi-bike-accident-national-highway-student-injured)