---
title: "ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ സന്ദർശനം: കെ. മുരളീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി"
english_title: "Health Minister K Muraleedharan Visits Koyilandy Taluk Hospital For First Time"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372119/k-muraleedharan-visits-koyilandy-taluk-hospital-health-minister"
published_at: "2026-07-13T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5488b2609c3_kijn.jpg"
keywords: ["Latest News", "K Muraleedharan", "Koyilandy", "Health Minister", "Kerala Health", "Shafi Parambil"]
---

# ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ സന്ദർശനം: കെ. മുരളീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി

> **Lead Summary:** **കൊയിലാണ്ടി: [**ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കെ. മുരളീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഷാഫി പറമ്പില്‍ എം.പി, കൊയിലാണ്ടി എം.എല്‍.എ അഡ്വ. പ്രവീണ്‍ കുമാര്‍, നഗരസഭാ ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍ എന്നിവരടങ്ങിയ ജനപ്രതിനിധി സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

## Article Content

**കൊയിലാണ്ടി: [**ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കെ. മുരളീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഷാഫി പറമ്പില്‍ എം.പി, കൊയിലാണ്ടി എം.എല്‍.എ അഡ്വ. പ്രവീണ്‍ കുമാര്‍, നഗരസഭാ ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍ എന്നിവരടങ്ങിയ ജനപ്രതിനിധി സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആശുപത്രിയിലെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട മന്ത്രി, വികസനത്തിനായുള്ള സാധ്യതകളും അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളും വിലയിരുത്തി. ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഏറെക്കാലമായി പ്രതിസന്ധിയിലായ ആശുപത്രിക്ക് മന്ത്രിയുടെ ഈ സന്ദര്‍ശനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി.ടി. ബിന്ദു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. സുധീഷ്, ആശുപത്രി അധികൃതര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372119/k-muraleedharan-visits-koyilandy-taluk-hospital-health-minister)