---
title: "ദേശീയപാതയിൽ അപകടം; തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു തകർന്നു"
english_title: "Accident in Thiruvangur: Car loses control and crashes into a divider-new-new"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371608/accident-in-thiruvangur-car-loses-control-and-crashes-into-a-divider-new-new"
published_at: "2026-07-10T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a16a2d1c83_accident.jpg"
keywords: ["Latest News", "Thiruvangoor", "Accident"]
---

# ദേശീയപാതയിൽ അപകടം; തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു തകർന്നു

> **Lead Summary:** **പൂക്കാട്: [**[ ]തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30-ഓടെ തിരുവങ്ങൂർ കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം.

## Article Content

**പൂക്കാട്: [**[ ]തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30-ഓടെ തിരുവങ്ങൂർ കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സുസുക്കി കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗത തടസ്സം അനുഭവപ്പെട്ടു. നാട്ടുകാർ ഉടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371608/accident-in-thiruvangur-car-loses-control-and-crashes-into-a-divider-new-new)