---
title: "യങ്‌ ഡെമോക്രാറ്റ്സ് യൂത്ത് അസംബ്ലി നാളെ കൊയിലാണ്ടി ടൗൺ ഹാളിൽ"
english_title: "Young Democrats Youth Assembly at Koyilandy Town Hall."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371603/young-democrats-youth-assembly-at-koyilandy-town-hall"
published_at: "2026-07-10T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50964183225_12.jpg"
keywords: ["Latest News", "Koyilandy", "Young Democrats Youth Assembly", "Koyilandy Town Hall"]
---

# യങ്‌ ഡെമോക്രാറ്റ്സ് യൂത്ത് അസംബ്ലി നാളെ കൊയിലാണ്ടി ടൗൺ ഹാളിൽ

> **Lead Summary:** **കൊയിലാണ്ടി: [**എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ യങ്‌ ഡെമോക്രാറ്റ്സിന്റെ കോഴിക്കോട് ജില്ലാ യൂത്ത് അസംബ്ലി ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.

## Article Content

**കൊയിലാണ്ടി: [**എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ യങ്‌ ഡെമോക്രാറ്റ്സിന്റെ കോഴിക്കോട് ജില്ലാ യൂത്ത് അസംബ്ലി ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.

പരിപാടി എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. യങ് ഡെമോക്രാറ്റ്സ് നാഷണൽ ജോയിന്റ് കൺവീനർ കെ. എ. മുഹമ്മദ് ഷമീർ മുഖ്യാതിഥിയായിരിക്കും.

സംസ്ഥാന ജോയിന്റ് കൺവീനർമാരായ നഫീസത്തുൽ മിസ്‌രിയ, സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ നിസാർ അഹമ്മദ്, അബ്ദുൾ നാസർ ടി, ഷമീർ കെ, എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ ബാലൻ നടുവണ്ണൂർ, റഹ്മത്ത് നെല്ലോളി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

അസംബ്ലിയുടെ ഭാഗമായി പതാക ഉയർത്തൽ, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപനം തുടങ്ങിയ പരിപാടികളും നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങളുടെ സാന്നിധ്യത്തിൽ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371603/young-democrats-youth-assembly-at-koyilandy-town-hall)