---
title: "കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ബോട്ടിൽ ബൂത്തിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി"
english_title: "Car crashes into booth in Kollam; completely wrecked."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371600/car-crashes-into-booth-in-kollam-completely-wrecked"
published_at: "2026-07-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50954d50a96_11.jpg"
keywords: ["Latest News", "Koyilandy", "Accident"]
---

# കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ബോട്ടിൽ ബൂത്തിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

> **Lead Summary:** **കൊയിലാണ്ടി: [ **ദേശീയപാതയിൽ കൊല്ലത്ത് നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി. മൂടാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 3.10-ഓടെയാണ് സംഭവം.

## Article Content

**കൊയിലാണ്ടി: [ **ദേശീയപാതയിൽ കൊല്ലത്ത് നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി. മൂടാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 3.10-ഓടെയാണ് സംഭവം.

കൊയിലാണ്ടിയിൽനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, ദേശീയപാതയിൽ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ ബോട്ടിൽ ബൂത്തിലേക്ക് പാഞ്ഞുകയറുകയായിന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ ബൂത്തിലേക്ക് ഇടിച്ചുകയറിയെങ്കിലും, ആ സമയം പരിസരത്ത് ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371600/car-crashes-into-booth-in-kollam-completely-wrecked)