---
title: "മൂടാടിയിൽ വീണ്ടും അപകടം; ബൈക്ക് ഡിവൈഡറിലിടിച്ചു; നാട്ടുകാരുടെ സുരക്ഷാ ആവശ്യം ശക്തം"
english_title: "Accident in Moodadi: Bike hits divider"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371391/accident-in-moodadi-bike-hits-divider"
published_at: "2026-07-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f5e626611f_16.jpg"
keywords: ["Latest News", "Moodadi", "Bike Accident"]
---

# മൂടാടിയിൽ വീണ്ടും അപകടം; ബൈക്ക് ഡിവൈഡറിലിടിച്ചു; നാട്ടുകാരുടെ സുരക്ഷാ ആവശ്യം ശക്തം

> **Lead Summary:** മൂടാടി: **[**ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

മൂടാടി: **[**ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഈ മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ജൂലൈ അഞ്ചിനും എട്ടിനും ഇടയിൽ മാത്രം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ അടിയന്തരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371391/accident-in-moodadi-bike-hits-divider)