---
title: "മുചുകുന്നിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി; രക്ഷകരായി അഗ്നിരക്ഷാ സേനയും നാട്ടുകാരും"
english_title: "Young woman rescued after falling into a well in Muchukunnu."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371162/young-woman-rescued-after-falling-into-a-well-in-muchukunnu"
published_at: "2026-07-08T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dfc379902c_15.jpg"
keywords: ["Latest News", "Koyilandy", "woman rescued after falling into well", "Koyilandy Fire Force"]
---

# മുചുകുന്നിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി; രക്ഷകരായി അഗ്നിരക്ഷാ സേനയും നാട്ടുകാരും

> **Lead Summary:** **കൊയിലാണ്ടി: [**മുചുകുന്നിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഊരാളി കുന്നുമ്മൽ ഖാദറിന്റെ മകളാണ് ഏകദേശം 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

## Article Content

**കൊയിലാണ്ടി: [**മുചുകുന്നിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഊരാളി കുന്നുമ്മൽ ഖാദറിന്റെ മകളാണ് ഏകദേശം 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസി, അഗ്നിരക്ഷാ സേന എത്തുന്നതിന് മുൻപേ കിണറ്റിലേക്ക് ഇറങ്ങി യുവതിയെ വെള്ളത്തിൽ മുങ്ങിപ്പോകാതെ പിടിച്ചുനിർത്തി വലിയൊരു അപകടം ഒഴിവാക്കി.

തുടർന്ന് വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറ്റിലിറങ്ങി യുവതിയെയും രക്ഷകനായെത്തിയ നാട്ടുകാരനെയും സുരക്ഷിതമായി കരയ്ക്ക് കയറ്റുകയായിരുന്നു.

10 അടിയോളം വെള്ളമുള്ള കിണറ്റിൽ നിന്നും പുറത്തെടുത്ത യുവതിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി., ലിനീഷ് എം., ഷാജു കെ. എന്നിവരും ഹോം ഗാർഡുമാരായ ഓംപ്രകാശ്, അനിൽകുമാർ പി.എം., ഗിരീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371162/young-woman-rescued-after-falling-into-a-well-in-muchukunnu)