---
title: "തെരുവ് നായ്ക്കളുടെ വിളയാട്ടം: കൊയിലാണ്ടിയിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് യുഡിഎഫ് കൗൺസിലർമാർ"
english_title: "Stray dog ​​menace in Koyilandy; UDF councilors gherao the Secretary."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371141/stray-dog-menace-in-koyilandy-udf-councilors-gherao-the-secretary"
published_at: "2026-07-08T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dee705b04d_11.jpg"
keywords: ["Latest News", "Koyilandy", "Stray dog ​​menace", "UDF councilors gherao the Secretary"]
---

# തെരുവ് നായ്ക്കളുടെ വിളയാട്ടം: കൊയിലാണ്ടിയിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് യുഡിഎഫ് കൗൺസിലർമാർ

> **Lead Summary:** **കൊയിലാണ്ടി: [ **നഗരത്തിൽ വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിനും ആക്രമണങ്ങൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും തെരുവ് നായ്ക്കൾ വലിയ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്തെത്തിയത്.

## Article Content

**കൊയിലാണ്ടി: [ **നഗരത്തിൽ വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിനും ആക്രമണങ്ങൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും തെരുവ് നായ്ക്കൾ വലിയ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്തെത്തിയത്.

വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ ഭീതിയിലാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഭയമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും, അടിയന്തരമായും നിയമാനുസൃതമായ നടപടികൾ നഗരസഭ സ്വീകരിക്കണമെന്നും ഇവർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ ശ്രീജ റാണി സമരത്തിന് നേതൃത്വം നൽകി. ഡെപ്യൂട്ടി ലീഡർ കെ.എം. നജീബ്, കൗൺസിലർമാരായ രമ്യ മനോജ്, കെ.എം. ഷമീം, റാഷിദ് മുത്താമ്പി, ആയിഷ ജാസ്മിൻ, നിഷ ആനന്ദ് ജസ്ലു, ലാലിഷ, തസ്‌നിയ, ദിനേശൻ, ഷാദിയ, ഖാദർ, ഹൈറുന്നിസ തുടങ്ങിയവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371141/stray-dog-menace-in-koyilandy-udf-councilors-gherao-the-secretary)