---
title: "കൊയിലാണ്ടി പെരുവട്ടൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു"
english_title: "Theft at a locked house in Peruvattur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371140/theft-at-a-locked-house-in-peruvattur"
published_at: "2026-07-08T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dece15d879_10.jpg"
keywords: ["Latest News", "Koyilandy", "Theft In locked house", "Peruvattur"]
---

# കൊയിലാണ്ടി പെരുവട്ടൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

> **Lead Summary:** **കൊയിലാണ്ടി: [**പെരുവട്ടൂർ മുത്താമ്പി റോഡിലെ അടച്ചിട്ട വീട്ടിൽ മോഷണം. ഹോമിയോ ആശുപത്രിക്ക് സമീപം ‘ശിവദം’ വീട്ടിൽ പാലക്കീഴിൽ ഗിരീഷ് ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു പവൻ സ്വർണ ചെയിൻ, ഒരു ഡയമണ്ട് കമ്മൽ, പണം എന്നിവയാണ് നഷ്ടമായത്.

## Article Content

**കൊയിലാണ്ടി: [**പെരുവട്ടൂർ മുത്താമ്പി റോഡിലെ അടച്ചിട്ട വീട്ടിൽ മോഷണം. ഹോമിയോ ആശുപത്രിക്ക് സമീപം ‘ശിവദം’ വീട്ടിൽ പാലക്കീഴിൽ ഗിരീഷ് ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു പവൻ സ്വർണ ചെയിൻ, ഒരു ഡയമണ്ട് കമ്മൽ, പണം എന്നിവയാണ് നഷ്ടമായത്.

രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്ന ഗിരീഷും കുടുംബവും ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് അക്രമിസംഘം അകത്തുകയറിയത്. വീടിന്റെ താഴത്തെയും മുകളിലത്തെയും നിലകളിലെ അലമാരകൾ മോഷ്ടാക്കൾ വാരിവലിച്ചിട്ട നിലയിലാണ്.

സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പുലർച്ചെ 2.20-ന് അകത്തുകയറിയ സംഘം 3.19-ഓടെയാണ് മോഷണം നടത്തി പുറത്തിറങ്ങിയത്. ഗിരീഷ് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371140/theft-at-a-locked-house-in-peruvattur)