---
title: "കൊയിലാണ്ടി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ബോംബ്, ഡോഗ് സ്‌ക്വാഡുകൾ അരിച്ചുപെറുക്കി"
english_title: "Dog squad inspection in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371012/dog-squad-inspection-in-koyilandy"
published_at: "2026-07-07T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ce146c7bc6_POIUYDS.jpg"
keywords: ["Latest News", "Koyilandy", "Dog Squad Inspection"]
---

# കൊയിലാണ്ടി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ബോംബ്, ഡോഗ് സ്‌ക്വാഡുകൾ അരിച്ചുപെറുക്കി

> **Lead Summary:** **കൊയിലാണ്ടി: [** നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് സുരക്ഷാ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് പരിശോധന സംഘമെത്തിയത്.

## Article Content

**കൊയിലാണ്ടി: [** നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് സുരക്ഷാ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് പരിശോധന സംഘമെത്തിയത്.

ഏതെങ്കിലും അടിയന്തര സാഹചര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പതിവ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സബ് ഇൻസ്പെക്ടർ കെ.സി. ബാബുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. ദീപക്, കെ.ടി.കെ. സുനിൽകുമാർ, പി. കൈലേഷ്, ടി.ടി. രാഹുൽ, കെ. അഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371012/dog-squad-inspection-in-koyilandy)