---
title: "കുളത്തിൽ വീണ യുവാവിനെ രക്ഷിച്ച ആരോണിനെ ആദരിച്ച് തിരുവങ്ങൂർ യു.പി. സ്കൂൾ"
english_title: "Aaron, who rescued a young man who had fallen into a pond, was honored."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370937/aaron-who-rescued-a-young-man-who-had-fallen-into-a-pond-was-honored"
published_at: "2026-07-07T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4caaa85ba4f_ytre.jpg"
keywords: ["Latest News", "Thiruvangoor", "Thiruvangur UP School honors Aaron"]
---

# കുളത്തിൽ വീണ യുവാവിനെ രക്ഷിച്ച ആരോണിനെ ആദരിച്ച് തിരുവങ്ങൂർ യു.പി. സ്കൂൾ

> **Lead Summary:** **തിരുവങ്ങൂർ: [ **അപകടത്തിൽപ്പെട്ട യുവാവിന്റെ ജീവൻ തന്റെ ധീരമായ ഇടപെടലിലൂടെ രക്ഷിച്ച ആറാം ക്ലാസ് വിദ്യാർഥി ആരോണിനെ തിരുവങ്ങൂർ യു.പി. സ്കൂൾ അനുമോദിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ പി. എം. അനിൽകുമാറാണ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചേമഞ്ചേരി തറയിലെ കുളത്തിൽ വീണ ആൽവിൻ എന്ന യുവാവിനെ ആരോൺ സാഹസികമായി രക്ഷപ്പെടുത്തിയത്.

## Article Content

**തിരുവങ്ങൂർ: [ **അപകടത്തിൽപ്പെട്ട യുവാവിന്റെ ജീവൻ തന്റെ ധീരമായ ഇടപെടലിലൂടെ രക്ഷിച്ച ആറാം ക്ലാസ് വിദ്യാർഥി ആരോണിനെ തിരുവങ്ങൂർ യു.പി. സ്കൂൾ അനുമോദിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ പി. എം. അനിൽകുമാറാണ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചേമഞ്ചേരി തറയിലെ കുളത്തിൽ വീണ ആൽവിൻ എന്ന യുവാവിനെ ആരോൺ സാഹസികമായി രക്ഷപ്പെടുത്തിയത്.

യുവാവ് മുങ്ങിത്താഴുന്നത് കണ്ട് പരിഭ്രമിച്ചുനിലവിളിച്ച അമ്മയുടെ ശബ്ദം കേട്ടാണ് ആരോൺ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഒട്ടും സമയം കളയാതെ കുളത്തിലേക്ക് എടുത്തുചാടിയ ആരോൺ, മുങ്ങിത്താഴ്ന്ന ആൽവിനെ മുടിയിൽ പിടിച്ച് സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.

ആരോണിന്റെ പ്രായത്തിനതീതമായ ഈ ധീരത വലിയ അഭിനന്ദനമാണ് നാട്ടുകാരിൽ നിന്നും നേടിയത്. കിളിയാടത്ത് പൊയിൽ മണിലാലിന്റെയും ആഷ്‌നയുടെയും മകനാണ് ഈ മിടുക്കൻ. സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റർ എ. ആർ. ഷമീർ, സി. കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. സുരേഷ് ബാബു, വി. കെ. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370937/aaron-who-rescued-a-young-man-who-had-fallen-into-a-pond-was-honored)