---
title: "തിരുവങ്ങൂരിൽ ദേശീയപാത സർവീസ് റോഡിൽ കൂറ്റൻ കുഴി; യാത്രക്കാർ ദുരിതത്തിൽ"
english_title: "Massive pothole on the road in Thiruvangur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370438/massive-pothole-on-the-road-in-thiruvangur"
published_at: "2026-07-04T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48dd83ae203_ZZZZZZZZZZZZZ.jpg"
keywords: ["Latest News", "Koyilandy", "Massive Pothole On The Road"]
---

# തിരുവങ്ങൂരിൽ ദേശീയപാത സർവീസ് റോഡിൽ കൂറ്റൻ കുഴി; യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **ചേമഞ്ചേരി: [**തിരുവങ്ങൂർ ദേശീയപാതയുടെ സർവീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക പരത്തുന്നു. കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽ, അണ്ടിക്കമ്പനിക്കും കള്ളുഷാപ്പിനും ഇടയിലുള്ള ഭാഗത്താണ് റോഡ് തകർന്ന് വലിയ കുഴി ഉണ്ടായത്.

## Article Content

**ചേമഞ്ചേരി: [**തിരുവങ്ങൂർ ദേശീയപാതയുടെ സർവീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക പരത്തുന്നു. കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽ, അണ്ടിക്കമ്പനിക്കും കള്ളുഷാപ്പിനും ഇടയിലുള്ള ഭാഗത്താണ് റോഡ് തകർന്ന് വലിയ കുഴി ഉണ്ടായത്.

ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റോഡിലെ ഈ വിള്ളൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് ഗർത്തം നികത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370438/massive-pothole-on-the-road-in-thiruvangur)