---
title: "കൊയിലാണ്ടിയിൽ ബൈക്ക് അപകടം; ബസ്സിനടിയിൽപ്പെട്ട് വയോധികന് ഗുരുതര പരിക്ക്"
english_title: "Elderly man injured after being run over by a bus in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370422/elderly-man-injured-after-being-run-over-by-a-bus-in-koyilandy"
published_at: "2026-07-04T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48d0b6e3adf_uytredsa.jpg"
keywords: ["Latest News", "Koyilandy", "Elderly Man Injured", "Accident"]
---

# കൊയിലാണ്ടിയിൽ ബൈക്ക് അപകടം; ബസ്സിനടിയിൽപ്പെട്ട് വയോധികന് ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് തെന്നിവീണ് ബസ്സിനടിയിൽപ്പെട്ട് വയോധികന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11.30-ഓടെയാണ് അപകടമുണ്ടായത്. മുചുകുന്ന് സ്വദേശിക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെന്നി വീഴുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് തെന്നിവീണ് ബസ്സിനടിയിൽപ്പെട്ട് വയോധികന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11.30-ഓടെയാണ് അപകടമുണ്ടായത്. മുചുകുന്ന് സ്വദേശിക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെന്നി വീഴുകയായിരുന്നു.

ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസ്സിന്റെ ടയറിനടിയിൽപ്പെട്ട് വയോധികന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370422/elderly-man-injured-after-being-run-over-by-a-bus-in-koyilandy)