---
title: "കൊയിലാണ്ടിയിൽ മരങ്ങൾ കടപുഴകി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം"
english_title: "Trees were uprooted and fell in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370377/trees-were-uprooted-and-fell-in-koyilandy"
published_at: "2026-07-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48afc6f0d79_HG.jpg"
keywords: ["Latest News", "Koyilandy", "Trees Uprooted"]
---

# കൊയിലാണ്ടിയിൽ മരങ്ങൾ കടപുഴകി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **കൊയിലാണ്ടി: [ **നഗരത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിൽ തണൽ മരങ്ങൾ കടപുഴകി വീണു. ഇന്ന് രാത്രി 7.55-ഓടെയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തേക്ക് മരങ്ങൾ വീണെങ്കിലും ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായി.

## Article Content

**കൊയിലാണ്ടി: [ **നഗരത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിൽ തണൽ മരങ്ങൾ കടപുഴകി വീണു. ഇന്ന് രാത്രി 7.55-ഓടെയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തേക്ക് മരങ്ങൾ വീണെങ്കിലും ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായി.

രണ്ട് മരങ്ങളാണ് ഒരേസമയം റോഡിലേക്ക് മറിഞ്ഞത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നാലോളം ഇരുചക്ര വാഹനങ്ങൾക്ക് മുകളിൽ മരത്തിന്റെ കൊമ്പുകൾ വീണെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സമീപത്തെ കടയുടെ മേൽക്കൂര തകർന്നിട്ടുണ്ട്. പകൽ സമയങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന ഈ പാതയിൽ, രാത്രി സമയമായതിനാൽ തിരക്ക് കുറവായിരുന്നു എന്നത് വലിയൊരു അപകടം ഒഴിവാക്കി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജിയുടെ നേതൃത്വത്തിൽ ലതീഷ്, സുകേഷ്, ബിനീഷ്, ഡ്രൈവർ ഇന്ദ്രജിത്ത്, ഹോംഗാർഡ് രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370377/trees-were-uprooted-and-fell-in-koyilandy)