---
title: "ഓട്ടോ മിനിമം ചാർജ് വർധിപ്പിക്കണം; കൊയിലാണ്ടിയിൽ ബി.എം.എസ് പ്രകടനം"
english_title: "BMS stages protest in Koyilandy demanding a hike in the minimum auto-rickshaw fare."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370224/bms-stages-protest-in-koyilandy-demanding-a-hike-in-the-minimum-auto-rickshaw-fare"
published_at: "2026-07-03T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479cb3efedd_25.jpg"
keywords: ["Latest News", "Koyilandy", "BMS Protest"]
---

# ഓട്ടോ മിനിമം ചാർജ് വർധിപ്പിക്കണം; കൊയിലാണ്ടിയിൽ ബി.എം.എസ് പ്രകടനം

> **Lead Summary:** **കൊയിലാണ്ടി: [ **ഓട്ടോറിക്ഷാ മിനിമം ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വിലയും വാഹനങ്ങളുടെ സ്പെയർ പാർട്സുകൾക്കുള്ള വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്നും, അവരെ സംരക്ഷിക്കാൻ മിനിമം ചാർജ് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: [ **ഓട്ടോറിക്ഷാ മിനിമം ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വിലയും വാഹനങ്ങളുടെ സ്പെയർ പാർട്സുകൾക്കുള്ള വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്നും, അവരെ സംരക്ഷിക്കാൻ മിനിമം ചാർജ് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

ബി.എം.എസ് ഓട്ടോ സെക്ഷൻ കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് യൂണിറ്റ് സെക്രട്ടറി പി.വി. ഷാജി, പ്രസിഡന്റ് എം. രവീന്ദ്രൻ, സുധാകരൻ, രവി വല്ലത്ത്, ബിജു കുറുങ്ങോട്ട്, സിലിത്ത്, ജയപ്രകാശ് പന്തലായനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370224/bms-stages-protest-in-koyilandy-demanding-a-hike-in-the-minimum-auto-rickshaw-fare)