---
title: "ലോകകപ്പ് ആവേശത്തിൽ കൊയിലാണ്ടിയിലെ മുതിർന്ന പൗരന്മാർ; വയോമിത്രം പദ്ധതിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം"
english_title: "Penalty shootout competition for senior citizens in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370132/penalty-shootout-competition-for-senior-citizens-in-koyilandy"
published_at: "2026-07-03T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4762840066c_11.jpg"
keywords: ["Latest News", "Koyilandy", "Penalty Shootout", "Senior Citizens"]
---

# ലോകകപ്പ് ആവേശത്തിൽ കൊയിലാണ്ടിയിലെ മുതിർന്ന പൗരന്മാർ; വയോമിത്രം പദ്ധതിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

> **Lead Summary:** **കൊയിലാണ്ടി: [**ലോകകപ്പ് ഫുട്ബോൾ ആവേശം മയമില്ലാതെ തുടരുന്നതിനിടയിൽ കൊയിലാണ്ടി കോതമംഗലത്തെ വയോജനങ്ങളും കളിമൈതാനത്തിറങ്ങി. സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായി കോതമംഗലം പബ്ലിക് ഹെൽത്ത് സെന്ററിൽ മുതിർന്ന പൗരന്മാർക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**ലോകകപ്പ് ഫുട്ബോൾ ആവേശം മയമില്ലാതെ തുടരുന്നതിനിടയിൽ കൊയിലാണ്ടി കോതമംഗലത്തെ വയോജനങ്ങളും കളിമൈതാനത്തിറങ്ങി. സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായി കോതമംഗലം പബ്ലിക് ഹെൽത്ത് സെന്ററിൽ മുതിർന്ന പൗരന്മാർക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

വയോജനങ്ങൾക്ക് മാനസിക ഉല്ലാസവും സന്തോഷവും പകരുന്നതിനായിട്ടാണ് ലോകകപ്പ് വേളയിൽ ഇത്തരമൊരു കായിക മത്സരം ഒരുക്കിയത്. നഗരസഭയുടെ ശിശുഭവന് സമീപമുള്ള പബ്ലിക് ഹെൽത്ത് സെന്ററിൽ രണ്ടാഴ്ചയിലൊരിക്കൽ വയോജനങ്ങൾക്കായി സൗജന്യ ആരോഗ്യ പരിശോധനകൾ നടക്കാറുണ്ട്.

ബി.പി, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ പരിശോധനകൾക്ക് പുറമെ മരുന്നുകളും സൗജന്യമായി ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 150-ഓളം വയോജനങ്ങളാണ് പതിവായി ഇവിടത്തെ സേവനം തേടിയെത്തുന്നത്. ഇവർക്ക് ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ഉന്മേഷവും കൂടി ലക്ഷ്യമിട്ടാണ് വയോമിത്രം പദ്ധതിയുടെ നേതൃത്വത്തിൽ ഈ മത്സരം നടത്തിയത്.

നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ദൃശ്യ അധ്യക്ഷത വഹിച്ചു. വയോമിത്രം കോഡിനേറ്റർ ശരത് സ്വാഗതം ആശംസിച്ചു. ഉണ്ണിക്കൃഷ്ണൻ, ഗീത, അഖില, ദിലീഷ്, രാമദാസൻ, നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. ജിജോ പരിപാടിക്ക് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370132/penalty-shootout-competition-for-senior-citizens-in-koyilandy)