---
title: "കൊയിലാണ്ടിയിൽ ദേശീയപാത അപകടക്കെണിയാകുന്നു; റീടാറിങ്ങിനു ശേഷവും റോഡരികുകൾ സുരക്ഷിതമല്ല"
english_title: "Roadsides in Koyilandy are not safe"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/370126/roadsides-in-koyilandy-are-not-safe"
published_at: "2026-07-03T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47604fee902_10.jpg"
keywords: ["Latest News", "Koyilandy", "Roadsides Are Not Safe"]
---

# കൊയിലാണ്ടിയിൽ ദേശീയപാത അപകടക്കെണിയാകുന്നു; റീടാറിങ്ങിനു ശേഷവും റോഡരികുകൾ സുരക്ഷിതമല്ല

> **Lead Summary:** **കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ കൊല്ലം മുതൽ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിൽ റീടാറിങ് പൂർത്തിയായെങ്കിലും, റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യാത്തത് വലിയ അപകടഭീഷണിയാകുന്നു. റോഡിന്റെ ഉപരിതലം ഉയർന്നതോടെ വശങ്ങൾ റോഡിനേക്കാൾ താഴ്ന്ന നിലയിലായിരിക്കുകയാണ്. ഈ സാഹചര്യം ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

## Article Content

**കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ കൊല്ലം മുതൽ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിൽ റീടാറിങ് പൂർത്തിയായെങ്കിലും, റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യാത്തത് വലിയ അപകടഭീഷണിയാകുന്നു. റോഡിന്റെ ഉപരിതലം ഉയർന്നതോടെ വശങ്ങൾ റോഡിനേക്കാൾ താഴ്ന്ന നിലയിലായിരിക്കുകയാണ്. ഈ സാഹചര്യം ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

റോഡിൽ നിന്ന് തെന്നിയിറങ്ങുന്ന വാഹനങ്ങൾക്ക് വീണ്ടും റോഡിലേക്ക് കയറാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. മഴക്കാലമായതോടെ ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് അപകടങ്ങൾ ഇരട്ടിയാക്കിയിട്ടുണ്ട്. കൂടാതെ, മഴ ശക്തമായാൽ റോഡിന്റെ അരികുകൾ ഇടിഞ്ഞുതാഴാനും സാധ്യതയേറെയാണ്.

ഈ സാഹചര്യത്തിൽ ദേശീയപാത അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യണമെന്നും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വലിയ ദുരന്തങ്ങൾ സംഭവിക്കും മുൻപേ അധികൃതർ കണ്ണുതുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/370126/roadsides-in-koyilandy-are-not-safe)