---
title: "പന്തലായനി സ്വദേശിയായ 45-കാരനെ കാണാനില്ല; തിരച്ചിൽ തുടരുന്നു"
english_title: "A 45-year-old man from Pantalayani is missing."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369984/a-45-year-old-man-from-pantalayani-is-missing"
published_at: "2026-07-02T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46462f2d630_FDSDFGHJ.jpg"
keywords: ["Latest News", "Koyilandy", "Missing"]
---

# പന്തലായനി സ്വദേശിയായ 45-കാരനെ കാണാനില്ല; തിരച്ചിൽ തുടരുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **പന്തലായനി സ്വദേശിയായ കുന്നത്ത് പ്രവീൺകുമാറിനെ കഴിഞ്ഞ മാസം 17-ാം തീയതി മുതൽ കാണാനില്ലെന്ന് പരാതി. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇദ്ദേഹം മുൻപും പലതവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലും, ട്രെയിൻ മാർഗ്ഗം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരികെ എത്താറാണ് പതിവ്. എന്നാൽ ഇത്തവണ ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വീട്ടുകാർ ആശങ്കയിലാണ്.

## Article Content

**കൊയിലാണ്ടി: [ **പന്തലായനി സ്വദേശിയായ കുന്നത്ത് പ്രവീൺകുമാറിനെ കഴിഞ്ഞ മാസം 17-ാം തീയതി മുതൽ കാണാനില്ലെന്ന് പരാതി. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇദ്ദേഹം മുൻപും പലതവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലും, ട്രെയിൻ മാർഗ്ഗം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരികെ എത്താറാണ് പതിവ്. എന്നാൽ ഇത്തവണ ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വീട്ടുകാർ ആശങ്കയിലാണ്.

160 സെന്റീമീറ്റർ ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതവുമാണ് ഇദ്ദേഹത്തിന്റേത്. പ്രവീൺകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 9400239667 എന്ന നമ്പറിലോ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369984/a-45-year-old-man-from-pantalayani-is-missing)