---
title: "കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു"
english_title: "A tree branch snapped and fell onto a car in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369917/a-tree-branch-snapped-and-fell-onto-a-car-in-koyilandy"
published_at: "2026-07-02T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a461b7c51a6c_poiuytre.jpg"
keywords: ["Latest News", "Koyilandy", "Tree Branch Fell Onto Car"]
---

# കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു

> **Lead Summary:** **കൊയിലാണ്ടി: [**സിൽക്ക് ബസാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു. ഇന്ന് വൈകീട്ട് 6.50-ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സുസുക്കി കാറിന് മുകളിലേക്കാണ് റോഡരികിലെ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണത്.

## Article Content

**കൊയിലാണ്ടി: [**സിൽക്ക് ബസാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു. ഇന്ന് വൈകീട്ട് 6.50-ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സുസുക്കി കാറിന് മുകളിലേക്കാണ് റോഡരികിലെ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണത്.

അപകടത്തിൽ കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. കാറിൽ മൂന്ന് സ്ത്രീകൾ, രണ്ട് പുരുഷന്മാർ, രണ്ട് കുട്ടികൾ എന്നിങ്ങനെ ഏഴുപേർ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369917/a-tree-branch-snapped-and-fell-onto-a-car-in-koyilandy)