---
title: "കേരള പോലീസിന്റെ 112 എന്ന നമ്പറില്‍ വിളിച്ച് കബളിപ്പിച്ചു; കൊയിലാണ്ടി സ്വദേശിക്കെതിരെ കേസ്"
english_title: "Case registered against a Koyilandy native for making a hoax call to the Kerala Police's 112 helpline."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369916/case-registered-against-a-koyilandy-native-for-making-a-hoax-call-to-the-kerala-polices-112-helpline"
published_at: "2026-07-02T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a461a668e29c_LOKIJUHYTREWS.jpg"
keywords: ["Latest News", "Koyilandy", "Hoax Call", "Kerala Police"]
---

# കേരള പോലീസിന്റെ 112 എന്ന നമ്പറില്‍ വിളിച്ച് കബളിപ്പിച്ചു; കൊയിലാണ്ടി സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **കൊയിലാണ്ടി:[ **പോലീസ് എമർജൻസി നമ്പറായ 112-ലേക്ക് വിളിച്ച് വ്യാജസന്ദേശം നൽകി പോലീസിനെ കബളിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ. നടേരി തൊടുവയൽ സ്വദേശി സതീശനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ജൂലൈ ഒന്നിന് രാത്രി 12:15-ഓടെയാണ് സംഭവം. കൊയിലാണ്ടി ടൗണിൽ അടിപിടി നടക്കുന്നുണ്ടെന്ന് സതീശൻ പോലീസിന് സന്ദേശം നൽകുകയായിരുന്നു.

## Article Content

**കൊയിലാണ്ടി:[ **പോലീസ് എമർജൻസി നമ്പറായ 112-ലേക്ക് വിളിച്ച് വ്യാജസന്ദേശം നൽകി പോലീസിനെ കബളിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ. നടേരി തൊടുവയൽ സ്വദേശി സതീശനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ജൂലൈ ഒന്നിന് രാത്രി 12:15-ഓടെയാണ് സംഭവം. കൊയിലാണ്ടി ടൗണിൽ അടിപിടി നടക്കുന്നുണ്ടെന്ന് സതീശൻ പോലീസിന് സന്ദേശം നൽകുകയായിരുന്നു.

സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇതൊരു വ്യാജസന്ദേശമാണെന്ന് വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇത്തരം വ്യാജ കോളുകൾ പോലീസിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കൊയിലാണ്ടി എസ്.എച്ച്.ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369916/case-registered-against-a-koyilandy-native-for-making-a-hoax-call-to-the-kerala-polices-112-helpline)