---
title: "മാലിന്യജലത്തിൽ ചവിട്ടി സ്‌കൂൾ കുട്ടികൾ; കൊയിലാണ്ടി സ്റ്റേഡിയത്തിന് പിറകിലെ റോഡ് ദുരിതത്തിൽ"
english_title: "Road behind Koyilandy Stadium in a deplorable state."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369914/road-behind-koyilandy-stadium-in-a-deplorable-state"
published_at: "2026-07-02T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4618f420e64_KIJHGF.jpg"
keywords: ["Latest News", "Koyilandy", "Road Behind The Stadium"]
---

# മാലിന്യജലത്തിൽ ചവിട്ടി സ്‌കൂൾ കുട്ടികൾ; കൊയിലാണ്ടി സ്റ്റേഡിയത്തിന് പിറകിലെ റോഡ് ദുരിതത്തിൽ

> **Lead Summary:** **കൊയിലാണ്ടി: [**ശക്തമായ മഴയിൽ കൊയിലാണ്ടി സ്റ്റേഡിയത്തിന് പിറകിലെ റോഡ് പൂർണ്ണമായും വെള്ളക്കെട്ടിലായി. ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയെത്തുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ദുരിതത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട വഴികളിലൊന്നായ ഇവിടെ, മഴ പെയ്താൽ മുട്ടോളം വെള്ളമാണ് കെട്ടിനിൽക്കുന്നത്.

## Article Content

**കൊയിലാണ്ടി: [**ശക്തമായ മഴയിൽ കൊയിലാണ്ടി സ്റ്റേഡിയത്തിന് പിറകിലെ റോഡ് പൂർണ്ണമായും വെള്ളക്കെട്ടിലായി. ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയെത്തുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ദുരിതത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട വഴികളിലൊന്നായ ഇവിടെ, മഴ പെയ്താൽ മുട്ടോളം വെള്ളമാണ് കെട്ടിനിൽക്കുന്നത്.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും, റെയിൽവേ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ബസ് സ്റ്റാൻഡ്, കോടതി പരിസരം എന്നിവിടങ്ങളിലേക്ക് പോകുന്നവരും നിത്യേന ആശ്രയിക്കുന്ന റോഡാണിത്.

റോഡിന്റെ വശത്തുള്ള ഓവുചാൽ വർഷങ്ങളായി മാലിന്യങ്ങളും ചെളിയും നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. മഴ പെയ്യുമ്പോൾ ഓവുചാൽ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറുകയും, അതിനൊപ്പം പ്ലാസ്റ്റിക് കുപ്പികളും ഡയപ്പറുകളും അടക്കമുള്ള മാലിന്യങ്ങൾ റോഡിൽ വ്യാപിക്കുകയും ചെയ്യുന്നു.

വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഓവുചാലിനോട് ചേർന്ന് ട്രാൻസ്‌ഫോമർ കൂടി ഉള്ളതിനാൽ വലിയ അപകടസാധ്യതയും നിലനിൽക്കുന്നുണ്ട്.

ഓവുചാലിലെ തടസ്സങ്ങൾ നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണമെന്നും, അടിയന്തരമായി റോഡ് ശുചീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369914/road-behind-koyilandy-stadium-in-a-deplorable-state)