---
title: "പയ്യോളി അയനിക്കാട് വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; കുടുംബം ഭീതിയിൽ "
english_title: "The well in Payyoli Ayanikad's collapsed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369771/the-well-in-payyoli-ayanikads-collapsed"
published_at: "2026-07-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44f4e1e443f_jhgfd.jpg"
keywords: ["Latest News", "Payyoli", "Well Collapsed"]
---

# പയ്യോളി അയനിക്കാട് വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; കുടുംബം ഭീതിയിൽ 

> **Lead Summary:** **പയ്യോളി: [**കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പയ്യോളി അയനിക്കാട് പ്രദേശത്ത് വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പിലാട്ട് വിമലയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**പയ്യോളി: [**കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പയ്യോളി അയനിക്കാട് പ്രദേശത്ത് വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പിലാട്ട് വിമലയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

കിണറിന്റെ കോൺക്രീറ്റ് റിംഗുകൾ പകുതിയോളം തകർന്ന് താഴേക്ക് പതിച്ചു. ഇതിനൊപ്പം കിണറിന് ചുറ്റുമുള്ള മണ്ണും വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. വീടിനോട് ചേർന്നാണ് കിണർ സ്ഥിതിചെയ്യുന്നത് എന്നതിനാൽ വീട്ടുകാർ കടുത്ത ആശങ്കയിലാണ്.

അപകടത്തെത്തുടർന്ന് കിണറിന് സമീപത്തെ മണ്ണ് കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369771/the-well-in-payyoli-ayanikads-collapsed)