---
title: "തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രനയം: കൊയിലാണ്ടിയിൽ പ്രതിഷേധം "
english_title: "Protest in Koyilandy against sabotage of employment guarantee scheme"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369769/protest-in-koyilandy-against-sabotage-of-employment-guarantee-scheme"
published_at: "2026-07-01T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44f3ba64de7_yt.jpg"
keywords: ["Latest News", "Koyilandy", "Protest"]
---

# തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രനയം: കൊയിലാണ്ടിയിൽ പ്രതിഷേധം 

> **Lead Summary:** **കൊയിലാണ്ടി: [ **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് നടന്നു. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും സംഘടനാ പ്രവർത്തകരും അണിനിരന്നു.

## Article Content

**കൊയിലാണ്ടി: [ **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് നടന്നു. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും സംഘടനാ പ്രവർത്തകരും അണിനിരന്നു.

പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതും, തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ അകാരണമായി കുറയ്ക്കുന്നതും, വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തതും സാധാരണക്കാരായ ഗ്രാമീണ ജനതയുടെ ഉപജീവനമാർഗ്ഗത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ച കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ആരോപിച്ചു.

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏരിയാ പ്രസിഡന്റ് ആർ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി എ.സി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി. ഹരീന്ദ്രൻ മാസ്റ്റർ, പി.എം. ശശി, പി.വി. മാധവൻ, അനിൽ പറമ്പത്ത്, വി.കെ. രേഖ, സുരേഷ് മാലത്ത് തുടങ്ങിയ നേതാക്കൾ സമരപരിപാടികൾക്ക് നേതൃത്വം നൽകി.

തൊഴിൽ നിഷേധത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369769/protest-in-koyilandy-against-sabotage-of-employment-guarantee-scheme)