---
title: "കൊയിലാണ്ടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്"
english_title: "Ambulance and bike collide in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369667/ambulance-and-bike-collide-in-koyilandy"
published_at: "2026-07-01T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44b2998936f_dfg.jpg"
keywords: ["Latest News", "Koyilandy", "Accident"]
---

# കൊയിലാണ്ടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [**[ ]നാഷണൽ ഹൈവേയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൊല്ലത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന സജീവൻ എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെ കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിന് എതിർവശത്തായിരുന്നു അപകടം.

## Article Content

**കൊയിലാണ്ടി: [**[ ]നാഷണൽ ഹൈവേയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൊല്ലത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന സജീവൻ എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെ കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിന് എതിർവശത്തായിരുന്നു അപകടം.

കൊയിലാണ്ടിയിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അമിതവേഗതയിൽ പോകുകയായിരുന്നു ആംബുലൻസ്. ഈ സമയം മാർക്കറ്റ് റോഡിൽ നിന്നും ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്നു സജീവൻ. നിയന്ത്രണംവിട്ട ആംബുലൻസ് ബൈക്കിൽ ശക്തമായി ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

അപകടസ്ഥലത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് ഗുരുതരമായി പരിക്കേറ്റ സജീവനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369667/ambulance-and-bike-collide-in-koyilandy)