---
title: "ഫുട്‌ബോൾ ആരാധകരുടെ ഫ്ലെക്സ് ബോർഡുകളിൽ പുകയില ഉൽപ്പന്നങ്ങളുടെ ചിത്രം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്"
english_title: "Health Department warns football fans"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369490/health-department-warns-football-fans"
published_at: "2026-06-30T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438ecc2ab33_21.jpg"
keywords: ["Latest News", "Payyoli", "Health Department Warning"]
---

# ഫുട്‌ബോൾ ആരാധകരുടെ ഫ്ലെക്സ് ബോർഡുകളിൽ പുകയില ഉൽപ്പന്നങ്ങളുടെ ചിത്രം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

> **Lead Summary:** **പയ്യോളി: [ **ലോകകപ്പ് ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളിൽ പുകയില ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെ ആരോഗ്യവകുപ്പിന്റെ കർശന നടപടി. ചുരുട്ട് വലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ മറയ്ക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

## Article Content

**പയ്യോളി: [ **ലോകകപ്പ് ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളിൽ പുകയില ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെ ആരോഗ്യവകുപ്പിന്റെ കർശന നടപടി. ചുരുട്ട് വലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ മറയ്ക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

അർജന്റീന, ബ്രസീൽ ആരാധകർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളിൽ പുകവലി ദൃശ്യങ്ങൾ വ്യാപകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

നിർദ്ദേശം പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിൽ ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പല ആരാധകരും ബോർഡുകളിലെ പുകവലി ദൃശ്യങ്ങൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം ബോർഡുകൾ തുടരുന്നതിനാലാണ് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയത്.

ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടാതെ, പുകയില നിയന്ത്രണ നിയമം ലംഘിച്ചതിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 3200 രൂപ പിഴ ഈടാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369490/health-department-warns-football-fans)