---
title: "മഴക്കെടുതി; വെങ്ങളത്ത് വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴുന്നു, വീട് അപകടാവസ്ഥയിൽ"
english_title: "The well in Vengalam is collapsing and sinking."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369478/the-well-in-vengalam-is-collapsing-and-sinking"
published_at: "2026-06-30T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438849ed9bb_16.jpg"
keywords: ["Latest News", "Chemanchery", "Well Collapsed"]
---

# മഴക്കെടുതി; വെങ്ങളത്ത് വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴുന്നു, വീട് അപകടാവസ്ഥയിൽ

> **Lead Summary:** **ചേമഞ്ചേരി: [**മഴ ശക്തമായതോടെ വെങ്ങളത്ത് വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴ്ന്നു. പുതിയൊട്ടിൽ കൃഷ്ണന്റെ വീട്ടുമുറ്റത്തെ കിണറാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. രാവിലെ മുതൽ പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്നാണ് കിണർ ഇടിഞ്ഞുതാഴ്ന്നത്. ഏകദേശം 10 മീറ്ററോളം താഴ്ചയിലേക്ക് കിണറിന്റെ ആൾമറ ഉൾപ്പെടെയുള്ള ഭാഗങ്ങൾ നിലംപൊത്തുകയായിരുന്നു.

## Article Content

**ചേമഞ്ചേരി: [**മഴ ശക്തമായതോടെ വെങ്ങളത്ത് വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴ്ന്നു. പുതിയൊട്ടിൽ കൃഷ്ണന്റെ വീട്ടുമുറ്റത്തെ കിണറാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. രാവിലെ മുതൽ പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്നാണ് കിണർ ഇടിഞ്ഞുതാഴ്ന്നത്. ഏകദേശം 10 മീറ്ററോളം താഴ്ചയിലേക്ക് കിണറിന്റെ ആൾമറ ഉൾപ്പെടെയുള്ള ഭാഗങ്ങൾ നിലംപൊത്തുകയായിരുന്നു.

വീടിന്റെ തറയോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്തിരുന്നത് എന്നതിനാൽ, സംഭവത്തിന് പിന്നാലെ വീട് അപകടാവസ്ഥയിലായി. തുടർന്ന് കൂടുതൽ അപകടസാധ്യത ഒഴിവാക്കുന്നതിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കിണർ പെട്ടെന്ന് തന്നെ മണ്ണിട്ട് മൂടി. ചേമഞ്ചേരി വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369478/the-well-in-vengalam-is-collapsing-and-sinking)