---
title: "നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡ് നാടിന് സമർപ്പിച്ചു"
english_title: "Railway station road dedicated to the nation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369477/railway-station-road-dedicated-to-the-nation"
published_at: "2026-06-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43871484f02_15.jpg"
keywords: ["Latest News", "Koyilandy", "Railway Station Road", "Inauguration"]
---

# നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**[ ]നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം നടന്നു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ ടാറിങ്, സൈഡ് കോൺക്രീറ്റിങ്, ഡ്രൈനേജ് സംവിധാനം എന്നിവ പൂർത്തീകരിച്ചത്. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: [**[ ]നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം നടന്നു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ ടാറിങ്, സൈഡ് കോൺക്രീറ്റിങ്, ഡ്രൈനേജ് സംവിധാനം എന്നിവ പൂർത്തീകരിച്ചത്. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ റോഡ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്‌സൺ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. ദൃശ്യ സ്വാഗതം പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ റോഡിനെ 'ഹരിത പാത'യായി മാറ്റുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിൽ കൗൺസിലർമാരായ സി.കെ. ജയദേവൻ, എ. സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, കെ.എം. ഷമീം, ഷജിത്ത്, കെ. ലത, അപർണ, എ.കെ. രമേശൻ, രമേശൻ വലിയാട്ടിൽ, കെ.കെ. ദാമോദരൻ, പി.എം. ബിജു, തസ്‌നിയ ടീച്ചർ, രമ്യ തിരുവല്ലത്ത്, വിജയലക്ഷ്മി പൈത്തൊടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369477/railway-station-road-dedicated-to-the-nation)