---
title: "കൊയിലാണ്ടിയിൽ ദേശീയപാതയിൽ ബസ് സ്കൂട്ടറിലിടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്"
english_title: "Bus collides with scooter on National Highway in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369475/bus-collides-with-scooter-on-national-highway-in-koyilandy"
published_at: "2026-06-30T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43863e7b998_14.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ദേശീയപാതയിൽ ബസ് സ്കൂട്ടറിലിടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ പാലക്കുളത്ത് ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. പാലക്കുളം സ്വദേശിനി പ്രിയങ്കയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 8.55-ഓടെയാണ് സംഭവം നടന്നത്. മൂടാടിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന 'ശ്രീവൽസം' ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ പാലക്കുളത്ത് ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. പാലക്കുളം സ്വദേശിനി പ്രിയങ്കയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 8.55-ഓടെയാണ് സംഭവം നടന്നത്. മൂടാടിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന 'ശ്രീവൽസം' ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ബസ് അമിതവേഗതയിൽ തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ അതുവഴി കടന്നുപോയ ആംബുലൻസിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തുടർചികിത്സയ്ക്കായി യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369475/bus-collides-with-scooter-on-national-highway-in-koyilandy)