---
title: "കെഎഎസ് കോളെജ് കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു"
english_title: "KAS College organized a convocation ceremony at koilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369242/kas-college-organized-a-convocation-ceremony-at-koilandy"
published_at: "2026-06-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424605db1d1_sdew.jpg"
keywords: []
---

# കെഎഎസ് കോളെജ് കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ സെറിമണി കൊയിലാണ്ടി എംഎല്‍എ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നും കോളെജിന് ഗവണ്‍മെന്റില്‍ നിന്നും സാധ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുമെന്ന് എംഎല്‍എ ചടങ്ങില്‍ വ്യക്തമാക്കി. അനന്തലക്ഷ്മി എജുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി അശ്വിന്‍ മനോജ് അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ സെറിമണി കൊയിലാണ്ടി എംഎല്‍എ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നും കോളെജിന് ഗവണ്‍മെന്റില്‍ നിന്നും സാധ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുമെന്ന് എംഎല്‍എ ചടങ്ങില്‍ വ്യക്തമാക്കി. അനന്തലക്ഷ്മി എജുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി അശ്വിന്‍ മനോജ് അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എല്‍.ജി ലിജീഷ് ബിരുദ്ധധാരികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് ആര്‍എസ്എംഎസ്എന്‍ഡിപി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി സുജേഷ് സംസാരിച്ചു.

ആദ്യ ബാച്ചില്‍ തന്നെ മികച്ച വിജയ ശതമാനം കരസ്ഥമാക്കിയ കോളെജ് ടീമിനെ സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രശംസിച്ചു. കോളെജ് പ്രിന്‍സിപ്പല്‍ ആര്‍.പി ഷീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി കോര്‍ഡിനേറ്റര്‍ സൈച്ച നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369242/kas-college-organized-a-convocation-ceremony-at-koilandy)