---
title: "കൊയിലാണ്ടിയിൽ ആശുപത്രി മാലിന്യം തള്ളാൻ ശ്രമം; രണ്ട് പേർ പിടിയിൽ; വാഹനവും കസ്റ്റഡിയിൽ"
english_title: "Attempt to dump hospital waste in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369027/attempt-to-dump-hospital-waste-in-koyilandy"
published_at: "2026-06-28T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ea0fa4bde_19.jpg"
keywords: ["Latest News", "Koyilandy", "Hospital Waste"]
---

# കൊയിലാണ്ടിയിൽ ആശുപത്രി മാലിന്യം തള്ളാൻ ശ്രമം; രണ്ട് പേർ പിടിയിൽ; വാഹനവും കസ്റ്റഡിയിൽ

> **Lead Summary:** **കൊയിലാണ്ടി:[ **ദേശീയപാത ബൈപ്പാസിലെ പന്തലായനി ഭാഗത്ത് ആശുപത്രി മാലിന്യം തള്ളാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി. മാലിന്യം കൊണ്ടുപോയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 3.15-ഓടെയാണ് സംഭവം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മാലിന്യവുമായി പുറപ്പെട്ട വാഹനം പെട്ടെന്നുതന്നെ തിരിച്ചെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

## Article Content

**കൊയിലാണ്ടി:[ **ദേശീയപാത ബൈപ്പാസിലെ പന്തലായനി ഭാഗത്ത് ആശുപത്രി മാലിന്യം തള്ളാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി. മാലിന്യം കൊണ്ടുപോയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 3.15-ഓടെയാണ് സംഭവം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മാലിന്യവുമായി പുറപ്പെട്ട വാഹനം പെട്ടെന്നുതന്നെ തിരിച്ചെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യമാണ് തള്ളാൻ ശ്രമിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

കൂടാതെ, മാലിന്യ വാഹനത്തിന് എസ്കോർട്ടായി എത്തിയ വാനിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിക്കുമെന്ന് കരാർ പറഞ്ഞ് ഒരു ലോഡിന് 8,000 രൂപ വീതം കൈപ്പറ്റിയാണ് പ്രതികൾ ആശുപത്രിയിൽ നിന്ന് മാലിന്യം ഏറ്റെടുത്തത്.

എന്നാൽ, ഇത് സംസ്കരിക്കുന്നതിന് പകരം പന്തലായനി, മേലൂർ, ചെങ്ങോട്ടുകാവ് തുടങ്ങിയ മേഖലകളിൽ തള്ളുകയായിരുന്നു. ഗ്രേഡ് എസ്.ഐ ബിന്ദു, ഗംഗേഷ്, സുരേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369027/attempt-to-dump-hospital-waste-in-koyilandy)