---
title: "കൊയിലാണ്ടിയിൽ വെയിലും മഴയും സഹിച്ച് യാത്രക്കാർ; ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം അനിവാര്യം"
english_title: "A modern bus waiting center is essential in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368970/a-modern-bus-waiting-center-is-essential-in-koyilandy"
published_at: "2026-06-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b549dd91d_7.jpg"
keywords: ["Latest News", "Koyilandy", "Bus Stand"]
---

# കൊയിലാണ്ടിയിൽ വെയിലും മഴയും സഹിച്ച് യാത്രക്കാർ; ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം അനിവാര്യം

> **Lead Summary:** **കൊയിലാണ്ടി: [** വർഷങ്ങൾക്ക് മുമ്പ് പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയിട്ടും, പകരം എത്തിയ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ദുരിതങ്ങൾക്ക് ഇനിയും അറുതിയില്ല. ദേശീയപാതയോരത്ത്, പുതിയ ബസ് സ്റ്റാൻഡ് കവാടത്തിന് എതിർവശത്തുള്ള ചെറിയ ഷെഡാണ് ഇപ്പോഴും ദീർഘദൂര യാത്രക്കാർക്ക് ഏക ആശ്രയം.

## Article Content

**കൊയിലാണ്ടി: [** വർഷങ്ങൾക്ക് മുമ്പ് പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയിട്ടും, പകരം എത്തിയ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ദുരിതങ്ങൾക്ക് ഇനിയും അറുതിയില്ല. ദേശീയപാതയോരത്ത്, പുതിയ ബസ് സ്റ്റാൻഡ് കവാടത്തിന് എതിർവശത്തുള്ള ചെറിയ ഷെഡാണ് ഇപ്പോഴും ദീർഘദൂര യാത്രക്കാർക്ക് ഏക ആശ്രയം.

വടകര, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് പേരാണ് ദിവസവും ഈ സ്റ്റോപ്പിൽ എത്തുന്നത്. എന്നാൽ, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇവിടെയില്ല.

ഇരിപ്പിടങ്ങൾ വളരെ കുറവായതുകൊണ്ട് തന്നെ ഭൂരിഭാഗം പേർക്കും വെയിലും മഴയും സഹിച്ച് റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണ്. തൊട്ടടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിനും മൃഗാശുപത്രിയ്ക്കും ഇടയിലായതിനാൽ സ്ഥലപരിമിതിയും വലിയൊരു പ്രതിസന്ധിയാണ്.

രാവിലെയും വൈകുന്നേരവും തിരക്ക് വർദ്ധിക്കുമ്പോൾ യാത്രക്കാർക്ക് പാതയോരത്തേക്ക് ഇറങ്ങി നിൽക്കേണ്ടി വരുന്നു. ഇത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. കൂടാതെ, ഓട്ടോറിക്ഷകളുടെ പാർക്കിംഗും സ്ഥലപരിമിതി രൂക്ഷമാക്കുന്നുണ്ട്. സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൂർണ്ണമായി പ്രവർത്തനം തുടങ്ങുന്നതോടെ തിരക്ക് ഇനിയും വർദ്ധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിൽ, ആധുനിക സൗകര്യങ്ങളോട് കൂടിയതും വൈഫൈ ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ളതുമായ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368970/a-modern-bus-waiting-center-is-essential-in-koyilandy)