---
title: "എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം; സിഐടിയു ധർണ സംഘടിപ്പിച്ചു"
english_title: "CITU organizes dharna in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368795/citu-organizes-dharna-in-koyilandy"
published_at: "2026-06-27T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f8f13b9f61_mnbv.jpg"
keywords: ["Latest News", "Koyilandy", "CITU Dharna"]
---

# എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം; സിഐടിയു ധർണ സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**എൽഐസിയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും ഏജന്റുമാരുടെ ആവശ്യങ്ങൾ ഉന്നയിച്ചും സിഐടിയു (എൽഐസിഎഒഐ) നേതൃത്വത്തിൽ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**എൽഐസിയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും ഏജന്റുമാരുടെ ആവശ്യങ്ങൾ ഉന്നയിച്ചും സിഐടിയു (എൽഐസിഎഒഐ) നേതൃത്വത്തിൽ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിൽ സമരം നടന്നത്. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. എൽഐസിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തുക, ഓഹരി വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക, ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, ഗ്രൂപ്പ് ഇൻഷുറൻസ് പ്രായപരിധി ഉയർത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

അഖിലേന്ത്യ സെക്രട്ടറിയറ്റ് അംഗം പി.കെ. സദാനന്ദൻ സമരത്തിന്റെ ആവശ്യകതകൾ വിശദീകരിച്ചു. എസ്. തേജചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.വി. അനിൽകുമാർ, വി.ടി. ബിജീഷ്, കനക തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368795/citu-organizes-dharna-in-koyilandy)