---
title: "കൊയിലാണ്ടിയിൽ ഷിഗല്ല ബാധ; ചികിത്സയിലായിരുന്ന മൂന്നുപേരും രോഗമുക്തി നേടി"
english_title: "Shigella patients recover in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368754/shigella-patients-recover-in-koyilandy"
published_at: "2026-06-27T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2400a57fb95_shigella.jpg"
keywords: ["Latest News", "Koyilandy", "Shigella Infection"]
---

# കൊയിലാണ്ടിയിൽ ഷിഗല്ല ബാധ; ചികിത്സയിലായിരുന്ന മൂന്നുപേരും രോഗമുക്തി നേടി

> **Lead Summary:** **കൊയിലാണ്ടി: [ന**ഗരസഭയിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല ബാധയിൽ ആശ്വാസം. രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മൂന്നുപേരും രോഗമുക്തി നേടി. ഇവർ ആശുപത്രി വിട്ട് വീടുകളിലേക്ക് മടങ്ങിയതായും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു അറിയിച്ചു.

## Article Content

**കൊയിലാണ്ടി: [ന**ഗരസഭയിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല ബാധയിൽ ആശ്വാസം. രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മൂന്നുപേരും രോഗമുക്തി നേടി. ഇവർ ആശുപത്രി വിട്ട് വീടുകളിലേക്ക് മടങ്ങിയതായും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു അറിയിച്ചു.

നഗരസഭയിലെ 32-ാം വാർഡിലെ കോതമംഗലം സ്വദേശികളായ രണ്ടു വയസ്സുകാരി, 74 വയസ്സുള്ള വയോധികൻ, 18-ാം വാർഡിലെ മൂന്നു വയസ്സുള്ള കുട്ടി എന്നിവർക്കാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചിരുന്നത്.

രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. രോഗം ബാധിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആശാവർക്കർമാരുടെ സഹായത്തോടെ ജലസ്രോതസ്സുകൾ പരിശോധിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

കൃത്യസമയത്ത് നടത്തിയ ഇടപെടലുകൾ വഴി കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. നേരത്തെ രോഗം ബാധിച്ച മറ്റു രണ്ടുപേരും സുഖം പ്രാപിച്ചിരുന്നു. അതേസമയം, നഗരസഭാ പരിധിയിൽ ജാഗ്രത തുടരുകയാണെന്നും പൊതുജനങ്ങൾ കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368754/shigella-patients-recover-in-koyilandy)