---
title: "കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ മരം വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം"
english_title: "Tree falls in front of Koyilandy police station"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368727/tree-falls-in-front-of-koyilandy-police-station"
published_at: "2026-06-27T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f65e3c241a_FGHJSDFG.jpg"
keywords: ["Latest News", "Koyilandy", "Police Station", "The Tree Fell"]
---

# കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ മരം വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം

> **Lead Summary:** **കൊയിലാണ്ടി: [**പോലീസ് സ്റ്റേഷനു മുന്നിലെ അക്കേഷ്യ മരം കടപുഴകി വീണു. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തിൽ വൻ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. പോലീസ് സ്റ്റേഷന്റെ ഗേറ്റിലേക്കാണ് മരം ഒടിഞ്ഞു വീണത്.

## Article Content

**കൊയിലാണ്ടി: [**പോലീസ് സ്റ്റേഷനു മുന്നിലെ അക്കേഷ്യ മരം കടപുഴകി വീണു. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തിൽ വൻ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. പോലീസ് സ്റ്റേഷന്റെ ഗേറ്റിലേക്കാണ് മരം ഒടിഞ്ഞു വീണത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി. എസ്‌.എഫ്.ആർ.ഒ ഐ. ഷിജിയുടെ നേതൃത്വത്തിൽ ബി. ഹേമന്ത്, കെ. ബിനീഷ്, ഇ.എം. നിധിപ്രസാദ്, വി.പി. രജീഷ്, ഹോംഗാർഡ് അനിൽകുമാർ, പി.ടി. ഷൈജു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368727/tree-falls-in-front-of-koyilandy-police-station)