---
title: "പൂക്കാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നു; നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി"
english_title: "Fire breaks out from gas cylinder at Pookad hotel"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368403/fire-breaks-out-from-gas-cylinder-at-pookad-hotel"
published_at: "2026-06-25T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d17b6c7c16_POOOOOKKKAAAAAAAAAAAAAAAAADDDDDDDDDD.jpg"
keywords: ["Latest News", "Koyilandy", "Pookkad", "Fire Broke Out From Gas Cylinder"]
---

# പൂക്കാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നു; നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

> **Lead Summary:** **കൊയിലാണ്ടി: [ **പൂക്കാട് ടൗണിലെ ഹോട്ടലിൽ പെട്ടെന്നുണ്ടായ തീപിടുത്തം നാട്ടുകാരുടെയും സമീപത്തെ വ്യാപാരികളുടെയും സമാൻയോചിതമായ ഇടപെടൽ കൊണ്ട് ഒടുവിൽ നിയന്ത്രണവിധേയമാക്കി.

## Article Content

**കൊയിലാണ്ടി: [ **പൂക്കാട് ടൗണിലെ ഹോട്ടലിൽ പെട്ടെന്നുണ്ടായ തീപിടുത്തം നാട്ടുകാരുടെയും സമീപത്തെ വ്യാപാരികളുടെയും സമാൻയോചിതമായ ഇടപെടൽ കൊണ്ട് ഒടുവിൽ നിയന്ത്രണവിധേയമാക്കി.

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന് മുൻവശത്ത് പ്രവർത്തിക്കുന്ന 'ജി കെ കിച്ചൺ' എന്ന ഹോട്ടലിലാണ് ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടമുണ്ടായത്. ഹോട്ടലിലെ പാചകവാതക സിലിണ്ടറിൽ നിന്നുണ്ടായ ഗ്യാസ് ലീക്കാണ് തീപിടുത്തത്തിന് കാരണമായത്. പെട്ടെന്ന് തന്നെ ഹോട്ടലിനുള്ളിലേക്ക് തീ പടരുകയായിരുന്നു.

തീ പടരുന്നത് കണ്ടയുടൻ തന്നെ തൊട്ടടുത്തുള്ള ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ബാങ്കിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ (തീപിടുത്തം നിയന്ത്രിക്കുന്ന ഉപകരണം) ഉപയോഗിച്ച് വേഗത്തിൽ തീയണക്കാൻ ശ്രമിച്ചു. ഇവരുടെ കൃത്യസമയത്തെ ഇടപെടൽ കാരണം തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിന് മുൻപ് തന്നെ പൂർണ്ണമായി അണയ്ക്കാൻ സാധിച്ചു. ഇത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.

വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരും സമീപത്തെ കടക്കാരും ചേർന്ന് തീ പൂർണ്ണമായും അണച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368403/fire-breaks-out-from-gas-cylinder-at-pookad-hotel)