---
title: "കൊയിലാണ്ടിയിൽ ഷിഗെല്ല: രണ്ടര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു"
english_title: "Shigella in Koyilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368309/shigella-in-koyilandi"
published_at: "2026-06-25T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce1cfbdf13_sdefghj.jpg"
keywords: ["Latest News", "Koyilandy", "Shigella"]
---

# കൊയിലാണ്ടിയിൽ ഷിഗെല്ല: രണ്ടര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [** നഗരസഭയിലെ പതിനെട്ടാം വാർഡായ അറുവയലിൽ രണ്ടര വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി: [** നഗരസഭയിലെ പതിനെട്ടാം വാർഡായ അറുവയലിൽ രണ്ടര വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കുട്ടിക്ക് പൂർണ്ണ ആരോഗ്യനില വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ വീട്ടിലെ മറ്റ് കുട്ടികൾക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ലെന്ന് വാർഡ് കൗൺസിലർ അബ്ദുൽ ഖാദർ വ്യക്തമാക്കി.

രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു.

കൂടാതെ, ക്ലോറിനേഷനും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും വാർഡിൽ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368309/shigella-in-koyilandi)