---
title: "കൊയിലാണ്ടിയിൽ ഇ-ചലാൻ അദാലത്തിന് തുടക്കം; വൈകിട്ട് അഞ്ചു വരെ പിഴ അടക്കാം "
english_title: "E-challan court in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368093/e-challan-court-in-koyilandy"
published_at: "2026-06-24T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bae6bcee2e_KOYI4.jpg"
keywords: ["Latest News", "Koyilandy", "E-Challan Court"]
---

# കൊയിലാണ്ടിയിൽ ഇ-ചലാൻ അദാലത്തിന് തുടക്കം; വൈകിട്ട് അഞ്ചു വരെ പിഴ അടക്കാം 

> **Lead Summary:** **കൊയിലാണ്ടി: [ **ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുകകൾ തീർപ്പാക്കുന്നതിനായി കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഇ-ചലാൻ അദാലത്ത് ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പും കേരള പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്ത് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചുകഴിഞ്ഞു. വൈകിട്ട് അഞ്ച് മണി വരെ പൊതുജനങ്ങൾക്കായി ഈ സേവനം ലഭ്യമായിരിക്കും.

## Article Content

**കൊയിലാണ്ടി: [ **ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുകകൾ തീർപ്പാക്കുന്നതിനായി കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഇ-ചലാൻ അദാലത്ത് ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പും കേരള പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്ത് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചുകഴിഞ്ഞു. വൈകിട്ട് അഞ്ച് മണി വരെ പൊതുജനങ്ങൾക്കായി ഈ സേവനം ലഭ്യമായിരിക്കും.

വെർച്വൽ കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ഒഴികെയുള്ള മിക്ക ഗതാഗത നിയമലംഘനങ്ങളും ഈ അദാലത്തിലൂടെ പരിഹരിക്കാൻ സാധിക്കും. പിഴ ഒടുക്കുന്നതിനായി വാഹന ഉടമകൾ വാഹനത്തിന്റെ രേഖകൾ നേരിട്ട് ഹാജരാക്കേണ്ടതില്ല. അതേസമയം, പിഴത്തുകയിൽ പ്രത്യേക ഇളവുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യുപിഐ (UPI), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി മാത്രമേ അദാലത്തിൽ പിഴത്തുക സ്വീകരിക്കുകയുള്ളൂ. നിയമനടപടികൾ ഒഴിവാക്കാനായി പിഴ കുടിശ്ശികയുള്ള മുഴുവൻ വാഹന ഉടമകളും ഈ അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് പോലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368093/e-challan-court-in-koyilandy)