---
title: "പരിഭ്രാന്തി പരത്തി; കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു"
english_title: "Smoke from bus in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368037/smoke-from-bus-in-koyilandy"
published_at: "2026-06-24T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8b6267d86_KOYI3.jpg"
keywords: ["Latest News", "Koyilandy", "Smoke From Bus"]
---

# പരിഭ്രാന്തി പരത്തി; കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു

> **Lead Summary:** **കൊയിലാണ്ടി: [ **ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ഇന്ന് രാത്രി ഏഴ് മണിയോടെ കൊല്ലം റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന 'അനന്യ' എന്ന സ്വകാര്യ ബസിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് പുക പടർന്നത്.

## Article Content

**കൊയിലാണ്ടി: [ **ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ഇന്ന് രാത്രി ഏഴ് മണിയോടെ കൊല്ലം റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന 'അനന്യ' എന്ന സ്വകാര്യ ബസിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് പുക പടർന്നത്.

കൊല്ലം റെയിൽവേ ഗേറ്റ് കടന്ന ഉടൻ തന്നെ ബസിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ വണ്ടി നിർത്തി. തുടർന്ന് യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. ബസിന്റെ സെൻസർ വയറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368037/smoke-from-bus-in-koyilandy)